കോട്ടയം: പള്ളം സി എം എസ് എൽപി സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ചെറിയാൻ തോമസ് , ഹെഡ് മാസ്റ്റർ ജോൺ മത്തായി , പി ടി എ പ്രസിഡൻ്റ് ദിനു എന്നിവർ സംസാരിച്ചു. സ്കൂളിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഓണ സദ്യയും ഒരുക്കിയിരുന്നു.
Advertisements


