പാമ്പാടി ഏഴാം മൈലിൽ നാട്ടുകാരെ ആക്രമിച്ച നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; പേവിഷ ബാധ സ്ഥിരീകരിച്ചത് പോസ്റ്റ്‌മോർ്ട്ടത്തിൽ

കോട്ടയം: പാമ്പാടിയിൽ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടിൽ കിടന്നുറങ്ങിയ സ്‌കൂൾ വിദ്യാർഥിയടക്കം ഏഴു പേർക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉൾപ്പെടെ മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകൾ മാത്രം നീണ്ട നായ ആക്രമണത്തിൽ നിഷയ്ക്ക് ഉണ്ടായത്. വീട്ടിൽ ഉറങ്ങികിടക്കുന്നതിനിടെയാണ് നിഷയുടെ അയൽവാസിയായ ഏഴാം ക്ലാസുകാരൻ സെബിന് കടി കിട്ടിയത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേർക്കും നായ കടി കിട്ടി.

Advertisements

നായയെ നാട്ടുകാർ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയർന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.