കോട്ടയം: പാപ്പാന്മാരുടെ ക്രൂര മർദനമേറ്റ കൊമ്പൻ പാമ്പാടി രാജന്റെ പിൻകാലിന് മുടന്ത്. കൊമ്പൻ രാജനെ പാപ്പാന്മാർ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആന മുടന്തി നടക്കുന്ന വീഡിയോ ആരാധകർ പുറത്തു വിട്ടത്. ആനയുടെ പിൻകാലിന് മുടന്തുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. ഇതിനിടെ, ആനയ്ക്ക് പത്തു ദിവസം വിശ്രമം നിർദേശിച്ചിട്ടുണ്ട് ഡോക്ടർമാർ.
ഒരു മാസം മുൻപാണ് ആനയെ പാപ്പാന്മാർ ക്രൂരമായി മർദിക്കുന്ന വീഡിയോ ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ടത്. പെരുമ്പാവൂരിൽ വച്ച് ആനയ്ക്ക് നേരെയുണ്ടായ ക്രൂരമർദനമാണ് പുറത്തു വന്നത്. ഇതേ തുടർന്ന് പാപ്പാനെ അടക്കം ആന ഉടമകൾ മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ആന മുടന്തി നടക്കുന്ന വീഡിയോ പുറത്തു വന്നത്. ആനയ്ക്ക് ക്രൂരമായ മർദനം ഏറ്റതായി വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ നാടൻ ആനകളിൽ ഏറ്റവും ആരോഗ്യമുള്ള കൊമ്പനായിരുന്നു പാമ്പാടി രാജൻ. എന്നാൽ, പാപ്പാന്മാർ കൃത്യമായി പരിപാലിക്കാത്തതും മർദിക്കുകയും ചെയ്തതോടെ ആന അവശനായ നിലയിലാണ് കാണപ്പെടുന്നത്. ആനയ്ക്ക് ക്രൂരമായ മർദനം ഏൽക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. രാജന് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിക്കാത്ത ആരാധകർ കടുത്ത വിമർശനമാണ് ആനയെ മർദിക്കുന്ന പാപ്പാന്മാർക്കെതിരെ ഉയർത്തിയിരിക്കുന്നത്.
ഇതിനിടെയാണ് ആനയ്ക്ക് പത്തു ദിവസം വിശ്രമം അനുവദിച്ചിരിക്കുന്നത്. ഈ വിശ്രമത്തോടെ കൊമ്പൻ പൂർവ സ്ഥിതിയിലായി മടങ്ങി വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പൂരപ്പറമ്പുകളിൽ ആവേശം നിറച്ച് കൊമ്പൻ പഴയ പടി സുന്ദരനായി മടങ്ങിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.