പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

പാമ്പാടി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച 12.30 ഓടെ പാമ്പാടി കാട്ടിൽപ്പടിയിലായിരുന്നു സംഭവം. പാമ്പാടി കുറ്റിക്കൽ ഐക്കരമറ്റത്തിൽ ജേക്കബ് റോയിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാ സിറ്റി കാറാണ് കത്തിനശിച്ചത്. വാഹനം വർക്ക് ഷോപ്പിൽ നന്നാക്കുന്നതിനായി നൽകിയിരിക്കുകയായിരുന്നു. ജേക്കബ് വിദേശത്തായതിനാൽ, വർക്ക് ഷോപ്പിൽ നിന്നും വാഹനം എടുക്കുന്നതിനായി സഹായി രാഹുലിനോട് വാഹനം എടുക്കാൻ നിർദേശിച്ചു.

Advertisements

രാഹുലും സുഹൃത്ത് ജെഫിനും വർക്ക് ഷോപ്പിൽ നിന്നും വാഹനം എടുത്തശേഷം മടങ്ങി വരവെ വാഹനത്തിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂർണ്ണമായും കത്തി. സമീപത്തുള്ളവർ ചേർന്ന് തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് പാമ്പാടി അഗ്‌നിശമനസേനാ യൂണിറ്റ് അംഗങ്ങൾ എത്തി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറ്ററിയുടെ കണക്ഷൻ വിച്ഛേദിക്കുകയും തീ അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സേനാംഗങ്ങൾ പറഞ്ഞു. എ.എസ്.ടി.ഒ സുരേഷ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ ഹക്കീം, ഫയർ ഓഫീസർമാരായ അഭിജിത്ത്, ബിൻകുമാർ, ബിൻരാജ്, വിനീത്, ഹനീഷ് കുമാർ, നന്ദു, എഫ്.ആർ.ഒ.ഡി ജിജി എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles