പാമ്പാടി രാജനു പിന്നാലെ മറ്റൊരു കൊമ്പൻ കൂടി വേദനകൊണ്ട് പുളയുന്നു..! കേരളത്തിലെ നാട്ടാനകൾ ഏൽക്കുന്ന ക്രൂരതയ്ക്ക് മറ്റൊരു തെളിവ് കൂടി; ക്രൂരമായ മർദനമേറ്റ കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ പിൻകാലുകൾ നിലത്ത് കുത്താനാവാതെ വേദനകൊണ്ട് പുളയുന്ന കൊമ്പന്റെ വീഡിയോ പുറത്ത്; ആനയ്ക്ക് കാലു കുത്താനാവാത്ത വീഡിയോ ഇവിടെ കാണാം

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കൊച്ചി: പാപ്പാന്മാരുടെ ക്രൂരമായ മർദനമേറ്റ കൊമ്പൻ പാമ്പാടി രാജനു പിന്നാലെ, കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറിനും മർദനമേറ്റതിന്റെ തെളിവ് പുറത്ത്. കൊമ്പന്റെ പിൻകാലുകൾ മർദനമേറ്റ് നീരു വന്ന് കുത്തി നടക്കാനാവാതെ വിഷമിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിരൂക്ഷമായ വേദന അനുഭവിക്കുന്ന കൊമ്പൽ കാൽ കുത്താനാവാതെ, മുടന്തി മുടന്തി നടക്കുന്നത് ഏതൊരു ആനപ്രേമികൾക്കും വേദനയായി മാറിയിട്ടുണ്ട്. കാലിന് അഹസ്യമായ വേദന അനുഭവപ്പെടുന്ന കൊമ്പന് മതിയായ വിശ്രമം പോലും അനുവദിക്കാൻ അധികൃതർ തയ്യാറായില്ലെന്നതും ദുഖമായി മാറി.

Advertisements

വിഷ്ണു ശങ്കറിനെ ചട്ടക്കാർ അതിനെ വളരെ ക്രൂരമായി പീഡിപ്പിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നാണ് ആരാധകരും ആനപ്രേമികളും പറയുന്നത്. കാല് കുത്താനാവാതെ ഏന്തി വലിഞ്ഞ് നടക്കുന്ന കൊമ്പനെ എന്നിട്ടും കെട്ടിയെഴുന്നെള്ളിച്ച് പൂരപ്പറമ്പിൽ കൊണ്ടു നടക്കുകയാണ് ആന പാപ്പാന്മാർ. ആനയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി ആനപ്രേമികൾ അന്വേഷിച്ചപ്പോൾ ആനയ്ക്ക് പ്രായമായതിന്റെയാണ് നടപ്പിലുണ്ടായ മാറ്റമെന്നാണ് പാപ്പാന്മാരും, ഒരു വിഭാഗവും പറയുന്നത്. എന്നാൽ, ഇതല്ല ആനയ്ക്ക് മർദനമേറ്റത് തന്നെയാണ് എന്നാണ് ആനപ്രേമികൾ സാക്ഷ്യപ്പെടുത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായ വേദന അനുഭവിച്ച് മുടന്തി, മുടന്തി നടക്കുന്ന കൊമ്പനെ എഴുന്നെള്ളത്തിനായി ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന വാദമാണ് ആനയെ എഴുന്നെള്ളിക്കുന്നവർ ഉയർത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആനയുടെ അവസ്ഥ ആർക്കും വ്യക്തമാകുന്നതാണ്. ഈ സാഹചര്യത്തിലാണ് ആനയെ ക്രൂരമായി മർദിച്ച സംഭവത്തിന് ഉദ്യോഗസ്ഥർ അടക്കം കൂട്ടു നിന്നതായി വ്യക്തമാകുന്നത്.

ചുള്ളിപറമ്പിൽ വിഷ്ണുശങ്കറിന് വേണ്ട പരിചരണം നൽകി നല്ല രീതിയിൽ രക്ഷിച്ചു എടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. ആനയുടെ കാലിന്റെ അസ്വസ്ഥത മാറും വരെയെങ്കിലും കൊമ്പന് വിശ്രമം അനുവദിക്കണമെന്നും, ആനയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും അധികൃതരോട് ആനപ്രേമികൾ ആവശ്യപ്പെടുന്നു. ഈ ആരോഗ്യം ഏറെ മോശമായ അവസ്ഥയിലും ആനയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ആനപ്രേമികളുടെ ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.