റാന്നി: ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ പമ്പാനദിയും കല്ലാറും കക്കാട്ടാറും കര കവിഞ്ഞു. കിഴക്കന്‍ മേഖലകളില്‍ പെയ്യുന്ന മഴയില്‍ കല്ലാറിലും കക്കട്ടാറിലും നിമിഷവേഗത്തിലാണ് ജലനിരപ്പുയര്‍ന്നത്. അഴുതയാറ്, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിലെ വെള്ളം പമ്പാനദിയിലേക്കാണ് ഒഴുകിയെത്തുന്നത്. റോഡുകളിലും കോസ്വേകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു പിന്നിലെ വയലില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ടൗണില്‍ വെള്ളം കയറുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്, കാവുങ്കല്‍പടി ബൈപാസ്, ഇട്ടിയപ്പാറ ബൈപാസ് എന്നിവയോടു ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്ണ് എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മന്ദിരംവടശേരിക്കര, മണ്ണാരക്കുളഞ്ഞിപമ്പ എന്നീ ശബരിമല പാതകളിലും വെള്ളം കയറിയിട്ടുണ്ട്. റാന്നിചെറുകോല്പുഴ റോഡില്‍ തോട്ടുപുറത്ത്പടിയില് വെള്ളം കയറി.പമ്പാനദി കവിഞ്ഞ് പേട്ട ഉപാസനക്കടവ് റോഡില്‍ വെള്ളം കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്ണ്, മുക്കം കോസ്വേകള് വെള്ളത്തിലാണ്. കല്ലാറ് കരകവിഞ്ഞ് കുമ്പളത്താമണ്‍ മുക്കുഴി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വലിയതോട് കരകവിഞ്ഞ് ചെട്ടിമുക്ക്വലിയകാവ് റോഡില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. പേട്ട പഴയ ചന്തയും മുങ്ങി. മാമുക്ക് പാലത്തില്‍ വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.