പാമ്പാടി : പാമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സൗത്ത് പാമ്പാടി സെൻതോമസ് ഹൈസ്കൂൾ,ആലംപള്ളി പി വി എസ് ഹയർ സെക്കൻഡറി സ്കൂൾ, പാമ്പാടി എംജിഎം ഹൈസ്കൂൾ,സൗത്ത് പാമ്പാടി ശ്രീഭദ്ര പബ്ലിക് സ്കൂൾ, സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പാമ്പാടി വിമലാബിക പബ്ലിക് സ്കൂൾ അവാർഡ് നൽകിയത്.
വിദ്യാഭാസ മേഖലയിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച ഡോക്ടർ അച്ചു അനിയൻ, ആദർശ് കെ സിജു, അഡ്വക്കേറ്റ് ഫേബ എലിസബത്ത് റജി, നവ്യ സുരേഷ്, സാന്ദ്ര മരിയ സാജൻ, ക്രിസ്റ്റീന വി സജി, അഡ്വക്കറ്റ് ആകാശ് ചെറിയാൻ തോമസ് എന്നിവരെ സ്പെഷ്യൽ അവാർഡ് നൽകി ആദരിച്ചു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികവുകാട്ടിയ 40 വിദ്യാർഥികൾക്ക് ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി
എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ റെജി സഖറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെഎം രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് പ്രസിഡന്റ് വി എം പ്രദീപ് യോഗത്തിൽ അധ്യക്ഷനായി. ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു, പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ നൈനാൻ , സെക്രട്ടറി കെ എസ് അമ്പിളി പഞ്ചായത്ത് അംഗങ്ങളായ കെ കെ തങ്കപ്പൻ, പി എസ് ശശികല, സൗത്ത് പാമ്പാടി സെന്റ്തോമസ് ഹൈസ്കൂൾ മാനേജർ മാത്യു സി വർഗീസ്, സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്ക് ബാങ്ക് ബോർഡ് അംഗങ്ങളായ കെ വൈ ചാക്കോ , വി കെ അനൂപ് കുമാർ , എന്നിവർ സംസാരിച്ചു