പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കോത്തല എൻഎസ്എസ് ഹൈസ്കൂൾ മൈതാനിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമാ ബിജു, റ്റി എം ജോർജ്, അനീഷ് പന്താക്കൻ, പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, പഞ്ചായത്ത് അംഗങ്ങളായ രാജമ്മ ആഡ്രൂസ്, അനിൽ കൂരോപ്പട, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, റ്റി ജി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ ജയകുമാർ, എന്നിവർ സംസാരിച്ചു. ശനി രാവിലെ 9 മുതൽ പള്ളിക്കത്തോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങൾ നടക്കും.
ആനിക്കാട് സെൻ്റ്. തോമസ് ഹൈസ്ക്കൂൾ മൈതാനിയിൽ അത് ലറ്റിക്, വോളിബോൾ മത്സരങ്ങളും മുക്കാലി എൻ.എസ്.എസ് ഹൈസ്കൂൾ മൈതാനിയിൽ കബഡി, വടംവലി മത്സരങ്ങളും പാമ്പാടി രാജീവ് ഗാന്ധി എഞ്ചിനിയറിംഗ് കോളജ് മൈതാനത്ത് ഫുട്ബോൾ മത്സരങ്ങളും നടക്കും. ഞായർ രാവിലെ 8 മുതൽ ഷട്ടിൽ മത്സരങ്ങൾ അരവിന്ദ സ്കൂളിന് സമീപമുള്ള ആനിക്കാട് സ്പോർട്സ് ക്ലബ്ബ് കോർട്ടിൽ നടക്കും. ചെസ് മത്സരം ഞായറാഴ്ച രാവിലെ 9 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. 27 ന് വൈകുന്നേരം 3 ന് സാംസ്ക്കാരിക ഘോഷയാത്രയും 4 ന് സമാപന സമ്മേളനവും നടക്കും.