പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി

പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്.

Advertisements

പാമ്പാടി ടൗണിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി പൊലീസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പാമ്പാടി പൊലീസ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കെട്ടിടത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടിയിലെ കേന്ദ്രത്തിൽ മുൻപും ചീട്ട് കളി നടന്നിരുന്നതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു.

Hot Topics

Related Articles