ഉണരുന്നതും ഉറങ്ങുന്നതും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് കണ്ടും കേട്ടും; പാമ്പാടിയിലെ പന്ത്രണ്ട്കാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് കുടുംബവഴക്കിനെ തുടര്‍ന്ന്; കുട്ടികളുടെ മുന്നില്‍ വഴക്കിടുന്നവര്‍ അറിയാന്‍ ഏറെയുണ്ട്..!

കോട്ടയം: പാമ്പാടിയില്‍ പന്ത്രണ്ട്കാരന്‍ പെട്രോളിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംനൊന്ത്. കുന്നേപ്പാലം അറയ്ക്കപറമ്പില്‍ ശരത്തിന്റെ മകന്‍ മാധവ് എസ് നായര്‍(12) ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം പുറത്ത് വന്ന സൂചന. എന്നാല്‍, ജാഗ്രതാ ന്യൂസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് കുടുംബവഴക്കില്‍ മനംനൊന്താണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

Advertisements

മാധവിന്റെ അച്ഛന്‍ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. ശരത്തും ഭാര്യ സുനിതയുമായി വലിയ വഴക്കുകള്‍ വീട്ടില്‍ പതിവായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുനിതയും ശരത്തും തമ്മില്‍ വഴക്കിട്ട ശേഷം, സുനിത സ്വന്തം വീട്ടിലേക്ക് പോകാന്‍ പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് മാധവ് മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായ അവധിദിവസങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഈ പെട്രോള്‍ ശരീരത്തിലൊഴിച്ചാണ് മാധവ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. സമീപവാസികള്‍ എത്തി തീ അണച്ചെങ്കിലും 80% ത്തോളം പൊള്ളലേറ്റിരുന്നു.
കുട്ടിയെ അത്യാസന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടി ഉണരുന്നതും ഉറങ്ങുന്നതും അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടും കേട്ടുമാണ്. പന്ത്രണ്ട് വയസുകാരന്റെ മനസ്സിന് ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വഴക്ക് സ്ഥിരമായതോടെ കുട്ടി രക്ഷിതാക്കള്‍ ഉണ്ടായിട്ടും കുട്ടി അരക്ഷിതാവസ്ഥയിലായി. സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് പന്ത്രണ്ട്കാരന്റെ ജീവിതത്തിന് ദാരുണാണാന്ത്യമായത്.

കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കിടുന്ന മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. വഴക്കുകള്‍ ചിലപ്പോള്‍ പ്രശ്നം പരിഹരിക്കാനിടയുണ്ടെങ്കിലും, ഇത് നിങ്ങളുടെ കുട്ടിയെ പ്രതികൂലമായി ബാധിക്കും, പ്രത്യേകിച്ചും കൂടെക്കൂടെ ഈ വഴക്കുകള്‍ ഉണ്ടാകുന്നത് അവള്‍ കാണുകയാണ് എങ്കില്‍. ഇത്തരം പ്രശ്നകരമായ വഴക്കുകള്‍ക്ക് നിങ്ങളുടെ കുട്ടി സാക്ഷിയാകുകയാണെങ്കില്‍, ഇത് നിങ്ങളുടെ കുട്ടിയെ മോശമായി ബാധിക്കപ്പെടാതെ എങ്ങനെ കുട്ടിയെ സംരക്ഷിക്കണം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?

‘നിങ്ങളാണ് ഏറ്റവും മോശം” അല്ലെങ്കില്‍ ”നിങ്ങളാണ് എല്ലായ്‌പ്പോഴും തെറ്റ് ചെയ്യുന്നത്” പോലുള്ള കുറ്റപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കുക; വീട്ടില്‍ നിന്ന് ഇറങ്ങി പോകുമെന്ന ഭീഷണിപ്പെടുത്തല്‍; നിങ്ങളുടെ പങ്കാളിക്ക് നേരെ ശാരീരികമായി ബലം പ്രയോഗിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്നത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങളുടെ കുട്ടിയെ വളരെ മോശകരമായ രീതിയില്‍ ബാധിക്കും. നിങ്ങളില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഈ പെരുമാറ്റം ആവര്‍ത്തിച്ച് ഉണ്ടാകുന്നത് നിങ്ങളുടെ കുഞ്ഞിന്റെ പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

കുടുംബത്തിലെ വഴക്ക് കുട്ടിയെ മോശമായി ബാധിക്കുന്നതിന്റെ ചില പാര്‍ശ്വഫലങ്ങള്‍ ഇതാ:

  1. നിങ്ങളുടെ കുട്ടി എപ്പോഴും വിഷണ്ണനും ആക്രമണോത്സുകനുമായി മാറിയേക്കാം.
  2. നിങ്ങളുടെ കുട്ടിക്ക് ഉത്കണ്ഠയുടെ പ്രശ്‌നം ഉണ്ടാകാം. തലവേദന, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഇതിന്റെ ശാരീരിക ലക്ഷണങ്ങളാണ്. കൂടാതെ, സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനും കുട്ടി ബുദ്ധിമുട്ട് നേരിടും.
  3. നിങ്ങളുടെ കുട്ടിയുടെ മുന്നില്‍ വച്ച് നിങ്ങള്‍ വഴക്കിടുന്നത്, സ്‌കൂളില്‍ കുട്ടിക്ക് ഏകാഗ്രത പ്രശ്നമുണ്ടാക്കുകയും അത് പഠന കാര്യങ്ങളിലെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യും.
  4. നിങ്ങളുടെ കുട്ടി കുടുംബത്തില്‍ നിന്ന് അകന്നുപോകുകയും മറ്റ് കൂട്ടുകെട്ടുകളില്‍ സാന്ത്വനം കണ്ടെത്തുകയും ചെയ്യാം. കുട്ടികള്‍ നിഷകളങ്ക മനസ്സുള്ളവര്‍ ആയതിനാല്‍ ഇത് അപകടം വരുത്തിവച്ചേക്കാം.

നിങ്ങളുടെ കുട്ടിയുടെ മുന്നില്‍ മോശമായ വഴക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരു വലിയ വഴക്ക് ഉണ്ടാകുവാനുള്ള സാധുത നിങ്ങള്‍ മുന്‍കൂട്ടി കണ്ടാല്‍, നിങ്ങളുടെ കുട്ടിയുടെ മുന്നില്‍ വച്ച് നിങ്ങള്‍ പൊട്ടിത്തെറിക്കുന്നില്ലെന്ന് ഉറപ്പാക്കുക. വലിയ വഴക്കുകള്‍ അര്‍ത്ഥമാക്കുന്നത് ധാരാളം പ്രകോപനകരമായ വാക്കുകള്‍ കൈമാറ്റം ചെയ്യപ്പെടുമെന്നാണ്, മാത്രമല്ല നിങ്ങളുടെ കുട്ടിക്കും പങ്കാളിക്കും ദോഷകരമായേക്കാവുന്ന എന്തെങ്കിലും വാക്കുകള്‍ അപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം. ആ വഴക്കുകള്‍ പരിഹരിക്കുന്നതിന്, മറ്റൊരു മുറിയിലേക്ക് ഉടന്‍ വരുവാന്‍ പങ്കാളിയോട് ആവശ്യപ്പെടുക, വഴക്ക് കുട്ടി കാണാതെ അവിടെ വച്ച് പരിഹരിക്കുക. നിങ്ങള്‍ മുറിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഈ വഴക്ക് പരിഹരിച്ചതായി ഉറപ്പാക്കുക. ഇല്ലെങ്കില്‍, പിന്നീട് ഇത് വീണ്ടും കൊണ്ടുവരുമെന്ന് പങ്കാളിയുമായി ആശയവിനിമയം നടത്തുക.

Hot Topics

Related Articles