കോട്ടയം പാമ്പാടി മീനടത്തു നിന്നു കാണാതായ അച്ഛനും മകളും സഞ്ചരിച്ച ബൈക്ക് കല്ലാർ കുട്ടി ഡാമിൽ നിന്നും കണ്ടെത്തി; ബന്ധുവീട്ടിലേയ്ക്കു പോയ അച്ഛന്റെയും മകളുടെയും തിരോധാനത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പാമ്പാടി പൊലീസ്

പാമ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: പാമ്പാടി മീനടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ അച്ഛനും പതിനേഴുകാരിയായ മകളും സഞ്ചരിച്ച ബൈക്ക് കല്ലാർകുട്ടി ഡാമിൽ നിന്നും കണ്ടെത്തി. അച്ഛനെയും മകളെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് ഡാമിൽ നിന്നും കണ്ടെത്തിയത്. പാമ്പാടി മീനടം ചെമ്പൻകുഴിയിൽ കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഇവർക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടു പേരും സഞ്ചരിച്ച ബൈക്ക് ഡാമിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

Advertisements

വിനീഷും മകളും ഞായറാഴ്ചയാണ് കുഴിത്തുളിവിലുള്ള അമ്മയെ കാണുന്നതിനായി ബൈക്കിൽ വീട്ടിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന്, രണ്ടു പേരെയും വൈകിട്ടായിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെയോടെ ഇരുവരും സഞ്ചരിച്ച ബൈക്ക് ഡാമിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും സഞ്ചരിച്ചിരുന്ന ബൈക്കാണ് ഡാമിലുണ്ടായിരുന്നതെന്നു കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, അടിമാലി പൊലീസ് വിവരം പാമ്പാടി പൊലീസിനു കൈമാറി. തുടർന്ന്, ബൈക്ക് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയും പിതാവും ഡാമിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും ഇനി തുടർ അന്വേഷണം. പുലർച്ചെ ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Hot Topics

Related Articles