പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേന്നം പള്ളിയിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം പി വി അനീഷ്, കെ എസ് പ്രതീഷ് , അനന്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വാർഡിലെ എല്ലാ വീടുകളിലും , പഞ്ചായത്താകെയും ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും
Advertisements