പാമ്പാടി വെളളൂരിൽ വീട് തീ പിടിച്ച് കത്തി നശിച്ചു; തീ പടർന്നത് റബർ ഷീറ്റിന്റെ പുകപ്പുരയിൽ നിന്നെന്ന് സൂചന : വീഡിയോ കാണാം

പാമ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
ലോക്കൽ റിപ്പോർട്ടർ

Advertisements

പാമ്പാടി : വെളളൂരിൽ വീടിന് തീ പിടിച്ചു. വെള്ളൂർ പൊന്നപ്പൻ സിറ്റിയിൽ  പൂവമ്പഴയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് തീ പിടിച്ചത്. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. വൈകുന്നേരം 5 മണിയോടെ സമീപത്തെ പുകപ്പുരയിൽ ടാപ്പിംഗ് തൊഴിലാളി റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടിരുന്നു. ഇതാകാം അപകടത്തിലേയ്ക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നടക്കുമ്പോൾ താമസക്കാരി സൂസമ്മ ഉറക്കത്തിലായിരുന്നു. വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കാണ് ആദ്യം തീപിടിച്ചത് ശബ്ദം കേട്ട് വീട്ടമ്മ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. ഒച്ച കേട്ട് ഓടിക്കൂടിയ  നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി എങ്കിലും തീ അണക്കുവാൻ കഴിഞ്ഞില്ല . ഇതോടെ പാമ്പാടി ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

പാമ്പാടിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി തീ അണയ്ക്കുവാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് കോട്ടയത്തെ ഫയർഫോഴ്സ് സംഘം കൂടി  എത്തിയാണ് തീ  അണച്ചത്. . രേഖകൾ പലതും നഷ്ടപെട്ടു. സി പി എം ലോക്കൽ കമ്മറ്റിയംഗവും പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറിയുമായ മധുകുമാർ രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles