പാമ്പാടിയില്‍ പന്ത്രണ്ട് വയസ്സുകാരിക്ക് ഷിഗല്ല ; കുട്ടി അത്യാസന്ന നിലയിലായത് താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ; ആശുപത്രിയിലെ പിഴവല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം : പാമ്പാടിയില്‍ പന്ത്രണ്ട് വയസ്സുകാരി ഷിഗല്ല മൂലം അത്യാസന്ന നിലയിലായതില്‍ ആശുപത്രിയുടെ ചികിത്സ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍.  ആശുപത്രി അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പനി മൂലം ചികിത്സക്കെത്തിച്ചതായിരുന്നു പാമ്പാടി പൂതകുഴി സ്വദേശിയായ പെണ്‍കുട്ടിയെ. എന്നാല്‍ പനി കുറയാതെ വന്നതോടെ കുട്ടിയെ മെഡിക്കല്‍ കോളേജ് ഐസിഎച്ചിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഐസിഎച്ചില്‍ എത്തിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിക്ക് ഷിഗല്ല വൈറസ് രോഗമാണ് പിടിപെട്ടിരിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തുകയായിരുന്നു. 

Advertisements

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗത്തില്‍ എത്തിച്ചതായിരുന്നു കുട്ടിയെ. എന്നാല്‍ പനി കൂടുതലാണെന്ന് മനസ്സിലായതോടെ ഡോക്ടര്‍ അത്യാഗത വിഭാഗത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോദനയിലും പനി കുറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയെ ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളേജ് ഐസിഎച്ചിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഐസിഎച്ചിലെത്തി നാലാം ദിനം മാത്രമാണ് കുട്ടിക്ക് ഷിഗല്ലയാണ് പിടിപെട്ടിരിക്കുന്നത് എന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് ഐസിഎച്ചില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇതാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്ക് ഇടയില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് നല്‍കിയ ചികിത്സയിലുണ്ടായ പിഴവ് മൂലമാണ് കുട്ടി അത്യാസന്ന നിലയിലായതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സ്ഥലം എംഎല്‍എയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഐസിഎച്ചില്‍ നടത്തിയ പരിശോദനയില്‍ പ്രാഥമിക ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായ അന്വേഷണമാണ് നടത്തിയിരിക്കുന്നതെന്നും ആശുപത്രിക്ക് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ ജാഗ്രത ന്യൂസിനോട് പറഞ്ഞു.

Hot Topics

Related Articles