പാമ്പാടി ആർഐടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ് ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ലാംഗ്വേജ് ലാബ് ഇംഗ്ലീഷ് വിഭാഗത്തിൽ ലൈഫ് സ്‌കിൽ ആൻഡ് ഇംഗ്‌ളീഷ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. അംഗീകരിച്ച നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 25 രാവിലെ 9.30 ന് മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പിൽ എത്തണം. വിശദവിവരത്തിന് വിവരങ്ങൾക്ക് www.rit.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: നമ്പർ 0481-2506153, 2507763.

Advertisements

Hot Topics

Related Articles