കോട്ടയം ജില്ലയിൽ പെരുമഴ; പാലായിലും കടുത്തുരുത്തിയിലും കോട്ടയം നഗരത്തിലും പലയിടത്തും വെള്ളക്കെട്ട്; കുറവിലങ്ങാട് ടൗണിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു

കോട്ടയം ജില്ലയിലെ വിവിധ
പ്രദേശങ്ങളിൽ നിന്നും
ജാഗ്രതാ ലൈവ് റിപ്പോർട്ടർമാർ
സമയം – വൈകിട്ട് 05.30

Advertisements

കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുന്നു. ജില്ലയിൽ പാലാ, കടുത്തുരുത്തി, കുറവിലങ്ങാട്, ചങ്ങനാശേരി, കോട്ടയം നഗരം എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മഴ ശക്തമായ നിലയിൽ തുടർന്നതോടെ റോഡിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കുറവിലങ്ങാട് ടൗണിൽ ഈ മഴയിലും റോഡിൽ വെള്ളംകെട്ടി നിന്നു. ജില്ലയിൽ പല സ്ഥലത്തും മഴ കനക്കുന്നത് അപകട ഭീതി ഉർത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാവിലെ കാലാ വസ്ഥ നിരീക്ഷണ വിഭാഗം നൽകിയ മുന്നറിയിപ്പ് നിർദേശത്തിൽ കനത്ത മഴയില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, മഴ ശക്തമായതോടെ ജില്ലയിൽ പല മേഖലകളിലും വെള്ളക്കെട്ട് ശക്തമായിട്ടുണ്ട്. പാലായിൽ ഉച്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പാലാ – ഏറ്റുമാനൂർ റോഡിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കുറവിലങ്ങാട് നഗരത്തിൽ വൻ വെള്ളക്കെട്ടാണ് ഉണ്ടായത്. ഇത് ഗുരുതരമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

കുറവിലങ്ങാട് ടൗണിൽ മുൻപും സമാന രീതിയിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ കനത്ത മഴയിലും കുറവിലങ്ങാട് പ്രദേശത്ത് വൻ വെള്ളക്കെട്ട് ഉണ്ടായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇവിടെ വെള്ളക്കെട്ട് വർദ്ധിപ്പിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കോട്ടയം നഗരത്തിൽ പെയ്ത കനത്ത മഴയിൽ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതും വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്.

Hot Topics

Related Articles