കോട്ടയം ജില്ലയിൽ മെഗാ തൊഴിൽ മേള ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും  എംപ്ലോയബിലിറ്റി സെന്ററും സി.എം.എസ്. കോളജും  സംയുക്തമായി ഡിസംബറിൽ നടത്തുന്ന ‘നിയുക്തി 2021’  മെഗാതൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ കാമ്പയിൻ  കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് ( നവംബർ 24) ആരംഭിക്കും. 18 നും 35 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം. മുമ്പ് രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. വിശദവിവരം 0481 2563451 എന്ന നമ്പറിലും എംബ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജിലും ലഭിക്കും.

Hot Topics

Related Articles