പനച്ചിക്കാട് : പശുക്കളെ ബാധിക്കുന്ന സാംക്രമിക ചർമമുഴരോഗ പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരു മാസം കൊണ്ട് ജില്ലയിലെ മുഴുവൻ പശുക്കൾക്കും പ്രതിരോധ വാക്സിൻ കുത്തിവയ്പ് നൽകുന്ന ഈ പ്രത്യേക പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം പനച്ചിക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് മഞ്ചു സുജിത് നിർവ്വഹിച്ചു.
പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശ്ശേരി , ചീഫ് വെറ്ററിനറി ഓഫീസർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. മനോജ്കുമാർ , ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയാ മധു , പഞ്ചായത്തംഗം പി കെ മോഹനൻ , ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. രാഹുൽ , പനച്ചിക്കാട് വെറ്ററിനറി സർജൻ ഡോ.ജിഷാ കെ ജയിംസ് എന്നിവർ പ്രസംഗിച്ചു.