ഒന്നും നടക്കരുതെന്ന വാശിയിൽ കോൺഗ്രസ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കരുക്കൾ നീക്കി : നാലു മാസമായി അസി. എഞ്ചിനീയർ ഇല്ല : അഴിമതി രഹിതനായ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ഓടിച്ചിട്ട് പഞ്ചായത്തിനെതിരെ സി പി എംന്റെ പ്രഹസന സമരം: സി പി എം സമരത്തിന് എതിരെ പ്രസ്താവനയുമായി കോൺഗ്രസ്

പനച്ചിക്കാട്: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇന്ന് സിപിഎം നടത്തിയത് പ്രഹസന സമരമായിരുന്നുവെ ന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമനും വൈസ് പ്രസിഡന്റ് റോയി മാത്യുവും പറഞ്ഞു.

Advertisements

ഭരണ സ്വാധീനമുപയോഗിച്ച്ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിയെ കഴുത്തിനു പിടിച്ച് ഞെരുക്കുവാനുള്ള കരുക്കൾ ഓരോന്നായി മാസങ്ങളായി ചെയ്തു കൂട്ടുകയാണ് . നിലവിലുണ്ടായിരുന്ന അസി. എഞ്ചിനീയറെ സെപ്റ്റംബർ 27 ന് സ്ഥലം മാറ്റിയതാണ് . നാലു മാസമായി പകരം ആളെ നിയമിക്കാതെ ഈ വർഷത്തെ റോഡ് വർക്കുകൾ അവതാളത്തിലാക്കി. 8 കോടിയിലധികം രൂപയുടെ റോഡ്പ്രവൃത്തികളുടെ ആദ്യ ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കുവാൻ ഉദ്ദ്യോഗസ്ഥരില്ല . അതിനിടയിലാണ് മണ്ണെടുപ്പിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ സി പി എം അംഗം ഭീഷണിപ്പെടുത്തി ആട്ടിപ്പായിച്ചത് . നാലു മാസമായി അസി.എഞ്ചിനീയറുംകഴിഞ്ഞ ഒരു മാസമായി പഞ്ചായത്ത് സെക്രട്ടറിയും ഇല്ലാത്ത ജില്ലയിലെ ഏക പഞ്ചായത്താണ് പനച്ചിക്കാട് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷത്തെ പദ്ധതികൾ പൂർത്തീകരിക്കേണ്ട നിർണായക മാസങ്ങളിലാണ് ഈ എതിർ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് . പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കുന്നുകൾ മുഴുവൻ ഇടിച്ചു നിരത്തി മണ്ണു തുരന്നു കൊണ്ടുപോയവരെല്ലാം ഇപ്പോൾ ചിങ്ങവനത്തും പനച്ചിക്കാട്ടും സി പി എം ലോക്കൽ കമ്മറ്റിയിലെ നേതാക്കളായി മാറി . ഇവർ ഇടപെട്ടാൽ ഒരു തടസ്സവും ഇല്ലാതെ പഞ്ചായത്തിന്റെ ഏത് കുന്നും തുരന്ന് എവിടെയും മണ്ണെടുക്കാമെന്നും അല്ലാത്ത സ്ഥലങ്ങളിലെല്ലാം സി പി എം നേതാക്കൾ പരിസ്ഥിതി വാദികളും പ്രകൃതി സ്നേഹികളും കുടിവെള്ള ക്ഷാമത്തിനെതിരായ വക്താക്കളുമായി മാറുന്ന വിചിത്രമായ സ്ഥിതിയാണ് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലുള്ളതെന്നും ആനിമാമനും റോയി മാത്യുവും പറഞ്ഞു.

Hot Topics

Related Articles