ചാന്നാനിക്കാട് :കോടികളുടെ തട്ടിപ്പ് നടന്ന പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിലെ നിക്ഷേപകരെ മാസങ്ങളായി പറഞ്ഞു പറ്റിക്കുന്ന പനച്ചിക്കാട് സി പി എം നേതൃത്വത്തിനെതിരെ രാത്രിമാർച്ചുമായി യൂത്ത് കോൺഗ്രസ് രംഗത്ത് . കോട്ടയം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് 23 ശനിയാഴ്ച വൈകിട്ട് മാർച്ച് നടത്തും. തട്ടിപ്പ് നടന്ന സഹകരണ ബാങ്ക് ആസ്ഥാനമായ ചാന്നാനിക്കാട് കുര്യൻ പറമ്പ് കവലയിൽ നിന്നും പരുത്തുംപാറ കവലയിലേക്കാണ് മാർച്ച് . വൈകിട്ട് 6 മണിക്കാരംഭിക്കുന്ന മാർച്ച് ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് എന്നീ നേതാക്കൾ മാർച്ചിനെ അനുഗമിക്കും . നൂറ് കണക്കിനു യൂത്ത് കോൺഗ്രസ് ,കോൺഗ്രസ്സ് പ്രവർത്തകരും തട്ടിപ്പിനിരയായ നിക്ഷേപകരും പ്രതിഷേധ ജ്വാല കൈകളിലേന്തി മാർച്ചിൽ അണിനിരക്കും . അഞ്ചു വർഷം മുൻപ് ഈ ബാങ്കിലെ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും നാളിതുവരെയായി ഒരാൾക്കെതിരായി പോലും നടപടി സ്വീകരിക്കാതെ സെക്രട്ടറിയുടെ തലയിൽ മാത്രം വച്ച് രക്ഷപെടുവാനുള്ള ശ്രമത്തിലാണ് ബാങ്ക് ഭരണസമിതിയും സി പി എം നേതൃത്വവുമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.