കുഴിമറ്റം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൈസ്കൂൾ വാർഡിൽ നീലംചിറ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ‘ സ്വാശ്രയ നീലംചിറ ‘ എന്ന പുരുഷ സ്വാശ്രയ സംഘമാണ് രണ്ട് സെന്റ് സ്ഥലവും ആസ്ഥാന മന്ദിരവും വിലയ്ക്കുവാങ്ങിയത്.
2014 -ൽ രൂപീകരിച്ച ഈ സ്വാശ്രയസംഘത്തിന്
8 വർഷത്തെ പ്രവർത്തന ങ്ങളിൽ , ഒരു ആസ്ഥാന മന്ദിരം സ്വന്തമാക്കിയതിലൂടെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത് .
18 പേരാണ് ഈ സംഘത്തിൽ അംഗങ്ങളായുള്ളത്. അംഗങ്ങൾക്ക് നാല് ലക്ഷം രൂപ വായ്പ നൽകിയ സംഘത്തിന് ഇപ്പോൾ ഏഴ് ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം
പി കെ വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാഭ്യാസ അവാർഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ഇ ആർ സുനിൽകുമാർ ചികിത്സാ സഹായം വിതരണം ചെയ്തു , പള്ളം സി എം എസ് എച്ച് എസിലെ എൻ സി സി ഓഫീസർ മോൻസി പീറ്റർ , സംഘം സെക്രട്ടറി കെ വി വർഗീസ് , കുടുംബശീ സി ഡി എസ് അംഗം സൗദാമിനി, എ ഡി എസ് പ്രസിഡന്റ്
പി എം ഗീതാകുമാരി , ഷാജി മാത്യു , പി എം രവി എന്നിവർ പ്രസംഗിച്ചു.