പനച്ചിക്കാട് ഉപതിരഞ്ഞെടുപ്പ് : യുഡി എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു 

കോട്ടയം :  പനച്ചിക്കാട് പഞ്ചായത്ത് പൂവന്തുരുത്ത് ഇരുപതാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  കോൺഗ്രസിന്റെ മഞ്ജു രാജേഷ് വരണാധികാരി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നോമിനേഷൻ പത്രിക സമർപ്പിച്ചു.  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സിബി ജോൺ , ജില്ലാ പഞ്ചായത്തംഗം  പി കെ വൈശാഖ് , പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് റോയ് മാത്യു , മുൻ ഗ്രാമപഞ്ചായത്ത് അംഗം  ഉദയകുമാർ മഹിളാ കോൺഗ്രസ് ജില്ലാ ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ / കൊല്ലാട് പനച്ചിക്കാട്  പ്രദേശത്തെ കോൺഗ്രസിന്റെ സമുന്നതരായ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. 

Advertisements

Hot Topics

Related Articles