പനച്ചിക്കാട് : അങ്കണവാടികളിലെ തറയിൽ പായിലും വിരിയിലുമൊക്കെ കിടന്നിരുന്ന കുട്ടികളെ മെത്തയിൽ കിടത്തി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . അങ്കണവാടി കുട്ടികൾക്കായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 192 പ്രീ സ്കൂൾ ബെഡുകളാണ് വിതരണം ചെയ്തത്. കുട്ടികളെ വിശ്രമ സമയത്ത് കിടത്തുന്നതിനായി ഇത് ഉപയോഗിക്കാം.
ഉച്ച ഭക്ഷണത്തിന് ശേഷം ഒന്നര മുതൽ മൂന്നര വരെ സമയമാണ് കുട്ടികൾക്ക് വിശ്രമത്തിനായി മാറ്റിവയ്ക്കുന്നത്. ഒരു ബെഡിൽ 3 കുട്ടികൾക്ക് കിടക്കാം. 800 രൂപയോളം വിലവരുന്ന ബെഡ് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി യാണ് വാങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്തംഗം ജയൻ കല്ലുങ്കൽ , ഐ സി ഡി എസ് സൂപ്പർവൈസർ അനീഷ ആർ ബാബു , അങ്കണവാടി ടീച്ചർമാരായ റ്റി വി ജയശ്രീ , കെ ആർ രശ്മി എന്നിവർ പ്രസംഗിച്ചു.