കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ യോഗാ ക്ലബ്ബിന്റെ ഉദ്ഘാടനം മാളികക്കടവ് സ്ലീബാപ്പള്ളിക്കു സമീപമുള്ള മിഷൻ സെൻററിൽ റവ: ഫാദർ ജോസഫ് കയ്യാലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ശാലിനി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു . മുൻ വാർഡ് മെമ്പർ പുന്നൂസ് തോമസ്, മിഷൻ സെൻറർ കോഡിനേറ്റർ ബിജി,ആശാ വർക്കർ വിജാ അജി എന്നിവർ പ്രസംഗിച്ചു. ആയുസ്സ് മിഷൻ ഡോക്ടർ അഖിലേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
അടുത്ത ക്ലാസ് ഡിസംബർ 17 ചൊവ്വ രാവിലെ 11 മണിക്ക് നടക്കും. പുതിയതായി ചേരാൻ ആഗ്രഹിക്കുന്നവർക്കും അന്നേ ദിവസം അവസരം ഉണ്ടായിരിക്കും.
Advertisements