പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിട നികുതി സ്വീകരിക്കുവാൻ ഞായറാഴ്ചകളിലും  തുറന്നു പ്രവർത്തിക്കും

പനച്ചിക്കാട് : സാമ്പത്തിക വർഷം അവസാനിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നികുതിദായകരുടെ സൗകര്യാർത്ഥം ഞായറാഴ്ചകളിലും പനച്ചിക്കാട് ഗ്രാമ പഞ്ചായത്താഫീസ് തുറന്നു പ്രവർത്തിക്കും. മാർച്ച് 19 , 26 എന്നീ ഞായറാഴ്ചകളിൽ പൊതുജനങ്ങൾക്ക് പഞ്ചായത്താഫീസിലെത്തി വീട്ടുകരം അടയ്ക്കുവാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം പുതിയ നികുതി നിർണ്ണയ നടപടികൾ ആരംഭിക്കുന്നതിനാലും മാർച്ച് 31 വരെ പിഴപലിശ ഒഴിവാക്കിയിരിക്കുന്നതിനാലും പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.