മലപ്പുറം : യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി തങ്ങള്‍ക്ക് നേരേയുണ്ടായ ഭീഷണിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമ്മുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട്ടെ തങ്ങള്‍മാരില്‍ ഒരാള്‍ക്കെതിരേയും വധഭീഷണി ഉയര്‍ത്താന്‍ ഒരാളും ഇന്നോളം തയാറായിട്ടില്ല. അതേസമയം, മുഈനലി തങ്ങള്‍ക്കെതിരേയുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെതിരെയാണ് കേസ്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍ വീല്‍ചെയറിലാകുമെന്നായിരുന്നു ഭീഷണി.