കോട്ടയം : കർഷക അവാർഡിനായി അപേക്ഷിക്കാം. കർഷക ദിനമായ ചിങ്ങം ഒന്നിന് (ആഗസ്റ്റ് – 17 ) പനച്ചിക്കാട് കൃഷിഭവന്റെയും പനച്ചിക്കാട് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിക്കും.
മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി താൽപര്യമുള്ള എല്ലാ കർഷകരും അവരുടെ അപേക്ഷകൾ ആഗസ്റ്റ് 7 ന് വൈകുന്നേരം 5 മുമ്പായി പനച്ചിക്കാട് കൃഷി ഭവനിലോ അതാതു വാർഡ് മെമ്പറുടെ കൈവശമോ നൽകേണ്ടതാണ്. അപേക്ഷയിൽ പേര്, വിലാസം, ഫോൺ നമ്പർ ,വാർഡ് നമ്പർ, കൃഷി ചെയ്യുന്ന വിളകൾ, അപേക്ഷിക്കുന്ന വിഭാഗം എന്നിവ നിർബന്ധമായും ഉൾപെടുത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവാർഡുകൾ
1.മികച്ച മുതിർന്ന കർഷകൻ
2.മികച്ച വനിതാ കർഷക
3.മികച്ച ജൈവകർഷകൻ
4.മികച്ച വിദ്യാർത്ഥി കർഷകൻ /കർഷക
5.മികച്ച കർഷകൻ (SC/ST)
6. മികച്ച നെൽ കർഷകൻ