പനച്ചിക്കാട് : ദക്ഷിണ മൂകാംബിക നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ട്രാഫിക് ക്രമീകരണം ( പുലർച്ചെ 01.00 മണി മുതൽ ഉച്ചക്ക് 12.00 മണി വരെ )
1 പരുത്തുംപാറ – ചോഴിയക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നേരെ ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിലേക്ക് പോയി ഭക്തരെ ഇറക്കുക, ക്ഷേത്രത്തിന് മുൻവശം യാതൊരുകാരണവശാലും വാഹനം നിർത്തി ഭക്തരെ ഇറക്കുവാൻ പാടുള്ളതല്ല.
2 പുതുപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അമ്പാട്ടുകടവ് കച്ചേരി കവല വഴി ക്ഷേത്രത്തിൽ എത്തേണ്ടതും, ക്രമനമ്പർ ഒന്നിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഭക്തരെ ഇറക്കേണ്ട തുമാണ്. ക്ഷേത്ര ദർശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങൾ വെള്ളുത്തുരുത്തി പാറക്കുളം വഴി തിരികെ പോകേണ്ടതാണ്.
3 ഓട്ടക്കാഞ്ഞിരം മുതൽ പാറക്കുളം ജംഗ്ഷൻ വരെ, ഓട്ട കാഞ്ഞിരം ഭാഗത്തുനിന്നും-പാറക്കുളം ഭാഗത്തേക്ക് മാത്രം വാഹനഗതാഗതം അനുവദിക്കുന്നതാണ്. തിരിച്ചുള്ള വാഹനഗതാഗതം അനുവദിക്കുന്നതല്ല.
4 ഞാലിയാകുഴി വാകത്താനം ഭാഗത്തുനിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ പരുത്തുംപാറ ഓട്ടക്കാഞ്ഞിരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതാണ്.
5 വാഹനങ്ങൾ റോഡിൽ യാതൊരുകാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല. ക്ഷേത്രത്തിൽ വരുന്ന എല്ലാ വാഹനങ്ങളും പാർക്കിങ്ങിന് വേണ്ടി നിജപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
6 ക്ഷേത്രദർശനത്തിനു ശേഷം അമ്പലത്തിന് കിഴക്കു വശത്ത് കൂടി അമ്പാട്ട് കടവിൽ ചെല്ലുന്ന വാഹനങ്ങൾ എരമല്ലൂർ വഴി പോകേണ്ടതാണ്.
പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
Advertisements