ആർപ്പൂക്കര: 2023-24 വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി നടത്തിയ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പൂർത്തി കരിക്കാൻ സാധിക്കാവുന്ന തരത്തിലുള്ള നൂതന പദ്ധതികളും , പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് പ്രസംഗത്തിൽ സൂചിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അൻജു മനോജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസ്സമ്മ സോണി കരട് പദ്ധതി രേഖ ചർച്ചകൾക്കായി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി , വികസന കാര്യ ചെയർപെഴ്സൺ സുനിതാ ബിനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാരായ കെ.കെ. ഷാജിമോൻ, എസ്.കെ.തോമസ്, അന്നമ്മമാണി. സവിത ജോമോൻ, പഞ്ചായത്ത് അംഗങ്ങളായ ജെസ്റ്റിൻ ജോസഫ്, കെ.കെ.ഹരിക്കുട്ടൻ, സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഷാജി, അസി: സെക്രട്ടറി മഞ്ജു എസ്, ജൂനിയർ സൂപ്രണ്ട് ഷിഹാബുദ്ദീൻ . എം സ് എന്നിവർ സംസാരിച്ചു. തുടർന്നു കരട് പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. മെഡിക്കൽ കോളേജിനു സമീപമുള്ളപഞ്ചായത്ത് സ്ഥലത്ത് പുതിയ ഷോപ്പിങ് കോംപ്ലക്സ് – ബസ് സ്റ്റാന്റ് നിർമ്മിക്കുക,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രൈമറി ഹെൽത്ത് സെന്ററിന് 50 സെന്റ് സ്ഥലം വാങ്ങൽ , കർഷകർക്ക് നൽകി വരുന്ന നെൽ വിത്ത് സബ്സിഡി 75 ശതമാനമാക്കുക, പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണം, ലൈഫ് ഭവന പദ്ധതി, മൽസ്യ തൊഴിലാളികൾക്ക് ഫൈബർ വള്ളം – വല, ക്ഷീര കർഷകർക്ക് സഹായം, വയോജനങ്ങൾക്ക് പകൽവീട് -കണ്ണട – ശ്രവണസഹായി. ശുചിത്വ പദ്ധതികൾ, ഹരിത കർമ്മസേനക്കു ഇലക്ട്രിക് ഓട്ടോ,സ്ത്രീ സഹൃദയ ടോർമെറ്ററി, ഉത്തരവാദിത്വ ടൂറിസം, ദുരന്തനിവാരണം, തോടുകളിലെ എക്കൽ തീക്കുക, ദേശിയ തൊഴിൽഉറപ്പ്, കുടുംബശ്രീ തുടങ്ങിയ പദ്ധതികൾക്ക് മുൻതൂക്കം നൽകണമെന്ന് സെമിനാർ നിർദ്ദേശിച്ചു. ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
വികസനഫണ്ട്, മെയിന്റനൻസ്ഫണ്ട്, കേന്ദ്രധനകാര്യകമ്മീഷൻ വിഹിതം എന്നീ ഇനങ്ങളിലായി 5 കോടി 14 ലക്ഷം രൂപാ കൂടാതെ തനത് ഫണ്ട് 2 കോടിയും ഉൾപ്പെടെയുള്ള ഫണ്ടിന്റെ വികസന പ്രവർത്തനം വരുന്ന സാമ്പത്തിക വർഷം നടപ്പിലാക്കുവാൻ തീരുമാനിച്ചു