പിവി അൻവറിൻ്റെ പാർക്കിന് ‘ലൈസൻസ് പുതുക്കി നൽകി പഞ്ചായത്ത്’ ; നടപടി ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ

കോഴിക്കോട്: കക്കാടംപൊയിലിലെ പിവി അൻവറിൻ്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ഫീ ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടർന്നാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചതായാണ് വിവരം. കക്കാടം പൊയിൽ പാർക്കിന് സർക്കാർ അനുമതി നൽകിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. 

Advertisements

അതേസമയം, പാർക്കിൽ റൈഡുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതി നൽകിയത്. 2018 മുതൽ ഉള്ള നികുതി കുടിശ്ശിക നൽകിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് അറിയിച്ചു. 2023 നവംബറിലാണ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നികുതി കുടിശ്ശിക ഉള്ളതിനാൽ ലൈസൻസ് തടഞ്ഞു വെക്കുകയായിരുന്നു. ലൈസൻസ് തിരക്കിട്ട് അനുവദിച്ചിട്ടില്ല. അപേക്ഷ നേരത്തെ നൽകിയതാണ്. മോട്ടോർ റയ്ഡുകൾക്ക് അനുമതി ഇല്ലെന്നും ആദർശ് പറഞ്ഞു. 

Hot Topics

Related Articles