പന്തളം:അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആയിരം കോടി രൂപയുടെ കാശി വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണമായ ദിവ്യകാശി ഭവ്യകാശി പന്തളം മണ്ഡലം പരിപാടി പന്തളം മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ജില്ലാ സെക്രട്ടറി കെ.വി.പ്രഭ അധ്യക്ഷത വഹിച്ചു.ബി.ജെ.പി. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് കെ.സോമന്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അച്ചന്‍കുഞ്ഞ് ജോണ്‍, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയില്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ജി.കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറി ഗോകുല്‍ കുരമ്പാല എന്നിവര്‍ പ്രസംഗിച്ചു.