പങ്ങട സോമൻ എൻ സി പി ( എസ്) യിൽ : സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

പുതുപ്പള്ളി : പങ്ങട സോമൻ അടക്കം 20 ഓളം പ്രവർത്തകർ എൻ സി പി ( എസ്) യിൽ ചേർന്നു. എൻ.സി. പി ( എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. പാമ്പാടി മീഡിയ സെൻ്റർ ഹാളിൽ ചേർന്ന യോഗത്തിലാണ് പങ്ങട സോമൻ അടക്കമുള്ള പ്രവർത്തകർ എൻ.സി.പി യിൽ ചേർന്നത്. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങൾക്ക് എൻ.സി. പി വഴി അനുഭവ വേദ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തകർക്ക് ഒപ്പം എൻ.സി. പി യിൽ ചേർന്നതെന്ന് പങ്ങട സോമൻ പറഞ്ഞു. എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.സി. പി. (എസ്)
നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, മുഖ്യ പ്രഭാഷണം നടത്തി.എൻ.വൈ സി ജില്ലാ പ്രസിഡൻ്റ് പി.എസ്. ദീപു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല , റെജി കൂരോപ്പട, രാധാകൃഷ്ണൻ ഓണമ്പള്ളി, ജോബി പള്ളിക്കത്തോട്, എബിസൺ കൂരോപ്പട, വിജയ കുമാർ, അനീഷ് അമല, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles