പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനെതിരായുള്ള എൽ ഡി എഫ് അവിശ്വാസവും തള്ളി 

പനച്ചിക്കാട് : ക്വോറം തികയാത്തതിനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനെതിരായി എൽ ഡി എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്കു പോലും എടുക്കാതെ തള്ളി . ഇന്ന് രാവിലെ പത്തരയ്ക്ക് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഏഴ് എൽ ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും മാത്രമാണ് ഹാജരായത് . പത്ത് മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യോഗം പിരിഞ്ഞു . പള്ളം ബി ഡി ഓ ആയിരുന്നു വരണാധികാരി . നവംബർ 6 തിങ്കളാഴ്ച പ്രസിഡന്റ് ആനിമാമ്മനെതിരെ നൽകിയ അവിശ്വാസ പ്രമേയവും തളളിയിരുന്നു . ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് പേർ ഒപ്പിട്ടാലേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുവാൻ കഴിയുകയുള്ളു . 23 അംഗങ്ങളിൽ എൽ ഡി എഫിന് ഏഴ് അംഗങ്ങൾ മാത്രമാണുള്ളത് . അവിശ്വാസ പ്രമേയം നൽകുവാൻ സ്വതന്ത്ര അംഗത്തെ കൂടെ കൂട്ടുകയായിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.