പന്നിമറ്റത്തെ ഗുണ്ടാ ആക്രമണം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് പന്നിമറ്റം സ്വദേശികളായ അക്രമികൾ; പ്രതികളിലൊരാൾ പിടിയിലായത് വീണ്ടും വീട് ആക്രമിക്കാനെത്തിയപ്പോൾ

ചിങ്ങവനം: പന്നിമറ്റത്ത് വീടിനുള്ളിൽ അതിക്രമം നടത്തുകയും, മീൻ കട അടിച്ചു തകർക്കുകയും ചെയ്ത അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ. പന്നിമറ്റം വാലുപറമ്പിൽ അജിത് (22), പന്നിമറ്റം പുതുവേൽ ആദർശ് (19) എന്നിവരെയാണ് ചിങ്ങവനം പൊലീസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു പന്നിമറ്റത്ത് അക്രമി സംഘം അഴിഞ്ഞാടിയത്. കോഴിക്കടയിൽ അക്രമം നടത്തിയ പ്രതികൾ ബൈക്ക് തല്ലിത്തകർക്കുകയും, ലോട്ടറി കച്ചവടക്കാരനെ ആക്രമിക്കുകയും, വീട്ടിൽ അക്രമം നടത്തുകയും ചെയ്തിരുന്നു.

Advertisements

ഈ കേസിലെ പ്രതികളിൽ ഒരാളെ രാത്രി തന്നെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അക്രമി സംഘത്തിലെ രണ്ടാമൻ ശനിയാഴ്ച രാവിലെ 11 മണിയോടെ പന്നിമറ്റത്തെ ആക്രമിക്കപ്പെട്ട വീട്ടിൽ എത്തി. തുടർന്ന് മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടർന്നു വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles