പാനൂർ സ്ഫോടനം ;നിരപരാധികളെ പ്രതികളാക്കി; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍ പരാതി നല്‍കും.പോലീസ് കമ്മിഷണർക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് ശനിയാഴ്ച പരാതി നല്‍കുക.കേസിലെ മൂന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയില്‍ അരുണ്‍ (28), അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാല്‍ (25), കുന്നോത്തുപറമ്പ് കിഴക്കയില്‍ കെ.അതുല്‍ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മല്‍ സി.സായുജ് (24), കുന്നോത്ത് പറമ്പില്‍ അമല്‍ ബാബു (29) എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ. പ്രത്യു മുഖാന്തരം പരാതി നല്‍കുന്നത്.

Advertisements

അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രീയ ചായവ് ഉണ്ടെന്നും നിരപരാധികളെ പ്രതികളാക്കിയെന്നും കുടുംബം ആരോപിക്കുന്നു. പോലീസിനുമേല്‍ സമ്മർദമുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ കളവായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യതകൂടുതലാണ്. പോലീസിന്റെ അന്വേഷണം ശരിയല്ല. നീതിയുക്തമായ അന്വേഷണമല്ല നടക്കുന്നതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും അഡ്വ. കെ. പ്രത്യു പറഞ്ഞു.ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികള്‍ക്കുനേരേ പ്രയോഗിക്കാനാണെന്ന് ആറ്, ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടില്‍ പരാമർശമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ ഒളിവില്‍ പോകാനും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചേക്കുമെന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ സായുജ്, അമല്‍ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.