നാദാപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ നാദാപുരം സബ് ഡിവിഷന് കീഴിലെ നാദാപുരം, വളയം പോലീസ് സ്റ്റേഷൻ പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തി.കേന്ദ്രസേന, ലോക്കല്‍ പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയിലെ അംഗങ്ങളാണ് പരിശോധന നടത്തിയത്. നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചേലക്കാട് ക്വാറി, നരിക്കാട്ടേരി, ആളൊഴിഞ്ഞ പറമ്പുകളിലുമാണ് രാവിലെ പരിശോധന നടത്തിയത്. നാദാപുരം, വളയം പോലീസ് സ്റ്റേഷനുകള്‍ അതിർത്തി പങ്കിടുന്ന ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് നാദാപുരം സിഐ ദിനേഷ്, വളയം സിഐ കെ.എസ്. അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.