പാനൂരില്‍ ബോംബ് സ്ഫോടനം: 2 പേർ കൂടി അറസ്റ്റില്‍

കണ്ണൂർ : പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു, മിഥുൻലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അമല്‍ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോള്‍ അമല്‍ബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻൻലാല്‍ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ മിഥുൻലാല്‍ ബംഗളുരുവില്‍ ആയിരുന്നു. ഇയാളെ ബംഗളുരുവില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ രണ്ടുപേർ ഒളിവിലാണ്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

Advertisements

ഇന്നലെ ചെണ്ടയാട് സ്വദേശി കെ.കെ.അരുണ്‍, കുന്നോത്തുപറമ്ബ് സ്വദേശി കെ.അതുല്‍, ചെറുപറമ്ബ് സ്വദേശികളായ ഷിബിൻ ലാല്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായത്. കോയമ്ബത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സായൂജിനെ പാലക്കാടു വച്ചാണ് പിടികൂടിയത്. നാലുപേരും ബോംബ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 10 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്ഫോടനം നടന്നയുടൻ രക്ഷപ്പെട്ട ഷിജാല്‍, അക്ഷയ് എന്നിവർ ഒളിവിലാണ്. ഷിജാലും പരിക്കേറ്റ വിനീഷുമാണ് ബോംബ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അരുണിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. അരുണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേർ പിടിയിലായത്. സംഭവശേഷം വടകരയില്‍ നിന്ന് ട്രെയിനില്‍ കോയമ്ബത്തൂരിലേക്ക് പോകുകയായിരുന്ന സായൂജിന്റെ ചിത്രങ്ങള്‍ പാനൂർ പൊലീസ് പാലക്കാട് റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്നലെ വൈകുന്നേരത്തോടെ പാനൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുന്നോത്തുപറമ്ബില്‍ ചിരക്കരണ്ടിമ്മല്‍ വിനോദൻ (38), പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ, 25) എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ഇവർ ചികിത്സയിലുള്ളത്. രണ്ടു പേരും സ്‌ഫോടനം നടക്കുമ്ബോള്‍ വീടിന്റെ മുറ്റത്തായിരുന്നു. സ്‌ഫോടനത്തില്‍ ചില്ല് തെറിച്ചാണ് ഇവർക്ക് പരിക്കേറ്റത്.

ഇരുകൈകളും സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകനാണ് വിനീഷ്. വിനീഷിന്റെ വീടിനു സമീപം ലോട്ടറിത്തൊഴിലാളി തൊണ്ടുപാലൻ മനോഹരൻ ലൈഫ് മിഷൻ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസിലാണു സ്‌ഫോടനം നടന്നത്. വീട് ദുരുപയോഗം ചെയ്തതിനു മനോഹരന്റെ ഭാര്യ രാധ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.