പാനൂരിലെ ഒന്നരവയസ്സുകാരിയുടെ കൊലപാതകം; ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടത് പണയം വെച്ച സ്വര്‍ണ്ണം തിരികെ ചോദിച്ചതിന്

കണ്ണൂര്‍: പാനൂരിലെ ഒന്നൊരവയസ്സുകാരിയുടെ കൊലപാതകത്തിന് കാരണമായത് യുവാവ് ഭാര്യയില്‍ നിന്ന് വാങ്ങി പണയം വെച്ച സ്വര്‍ണം തിരിച്ചുചോദിച്ചത്. ഭാര്യ സോനയില്‍ നിന്ന് വാങ്ങി പണയം വെച്ച 50 പവന്‍ തിരിച്ചുചോദിച്ചതാണ് അമ്മയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിടാന്‍ കാരണമെന്ന് കേസില്‍ അറസ്റ്റിലായ തലശ്ശേരി കോടതി ജീവനക്കാരനായ പ്രതി ഷിജു പൊലീസിനോട് പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ഷിജു പുഴയില്‍ തള്ളിയിട്ടതാണെന്ന് കൊല്ലേരി യു.പി സ്‌കൂളിലെ അധ്യാപികയായ സോന പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

Advertisements

കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്താണ് ഒന്നര വയസ്സുള്ള മകള്‍ അന്‍വിതയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു ഓടിപ്പോകുകയായിരുന്നു. സോനയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഷിജുവിനോപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയില്‍ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടെടുത്തിട്ടുണ്ട്.

Hot Topics

Related Articles