പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍പ്പെട്ടു; അഗ്നിരക്ഷാ സേന ബലപ്രയോഗത്തിലൂടെ കരയിലെത്തിച്ചു

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍പ്പെട്ടു. എടയ്ക്കാട് സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ചു.

Advertisements

കരയിലേക്ക് വരാന്‍ മടിച്ചു നിന്ന ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്. തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്കാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പെടെ എത്തുകയായിരുന്നു.

Hot Topics

Related Articles