മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുന്‍പ് ഇരുനില വീട് അപ്രത്യക്ഷമായി; ദൃശ്യങ്ങള്‍ വൈറല്‍

കോട്ടയം: മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുമ്പ് ഇരുനില വീട് അപ്രത്യക്ഷമായി. ഇന്നലെ രാത്രിയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

Advertisements

വീടിന് പിന്നില്‍ പുഴയുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചുവന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. വീടിന്റെ തറഭാഗത്ത് വിള്ളല്‍ അനുഭവപ്പെടുന്നതും പിന്നീട് ഒന്നാകെ പുഴയിലേക്ക് അമരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Hot Topics

Related Articles