പന്തളം : ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഭർത്താവിനെ കാണ്മാനില്ല. ശനിയാഴ്ച ഉച്ചയോടെയാണ് പത്തനംതിട്ട ഉള്ളന്നൂർ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തിൽ പുത്തൻ വീട്ടിൽ അരുൺ ബാബുവിന്റെ ഭാര്യ ലിജി (25) വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ അരുൺ ബാബുവും അയൽപക്കത്തുള്ള രണ്ടു പേരും ചേർന്ന് ലിജിയെ പന്തളം സി എം ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുടർന്ന് അരുൺ ബാബു ഫോൺ കൂടെ വന്നവരെ ഏൽപ്പിച്ച് ആശുപത്രിയിൽ നിന്നും കാറുമെടുത്ത് പുറത്തേക്ക് പോയി. ഞായറാഴ്ച രാവിലെ വെട്ടിയാർ പാലത്തിന് സമീപം കാർ കണ്ടെത്തി. കാറിനുള്ളിൽ വെച്ച് അരുൺ ബാബു കൈയ്യുടെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്. തുടർന്ന് ആറ്റിൽ ചാടിയതാണെന്ന് സംശയിക്കുന്നു. വെൺ മണി പോലീസും അഗ്നി രക്ഷാസേനയും പരിശോധന നടത്തുന്നു. പന്തളം സ്റ്റേഷനിൽ അരുൺ ബാബുവിനെ കാൺമാനില്ലെന്ന പരാതി നിലവിലുണ്ട്. ലിജി ആത്മഹത്യ ചെയ്തത് ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ലിജിയുടെ സ്വദേശം പാലക്കാട് ആണ്. ആത്മഹത്യ നടന്ന വടക്കേ കരയിലെ വീട്ടിൽ ഇലവുംതിട്ട പോലീസിെന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു