പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് ; പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍: മാതാപിതാക്കളെ കാണാന്‍ താല്‍പര്യമില്ലെന്ന് യുവതി 

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍. മാതാപിതാക്കളെ കാണാന്‍ താല്‍പര്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇട്ടതെന്നും വടക്കേകര പോലീസിന് മൊഴി നല്‍കിയ യുവതി വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങിയിരുന്നു.യുവതി ഒരാഴ്ചയോളം കാഠ്മണ്ഡുവിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.കഴിഞ്ഞ 28 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ യുവതി അവിടെ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു. കാഠ്മണ്ഡുവില്‍ ഭര്‍ത്താവ് രാഹുല്‍ ഒപ്പമുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു.28 ന് ശേഷം ഡല്‍ഹി, കാഠ്മണ്ഡു എന്നിവടങ്ങളിലായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. വീട്ടുകാരെ തത്ക്കാലം കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.

Advertisements

Hot Topics

Related Articles