പന്തളത്ത് തോട്ടിൽ അജ്ഞാത മൃതദേഹം ; മൃതദേഹം കണ്ടെത്തിയത് തോട്ടിൽ

പന്തളം: കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വെങ്കുളത്തിൽ വയലിനു സമീപമുള്ള തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഡോഗ് സ്ക്വാഡും, വിരൾ അടയാള വിദഗ്ദരും എത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പന്തളം പോലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles