ക്യാൻസറിനു കാരണമാകുന്ന പാനിപൂരിക്കു കര്‍ണാടകയില്‍ നിരോധനം; കേരളത്തിലും പരിശോധനവേണമെന്ന് ആവശ്യം 

കൃത്രിമനിറങ്ങള്‍ ചേർത്ത കബാബ്, ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവ നിരോധിച്ചതിനു പിന്നാലെ പാനിപൂരിക്കും നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്.തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരിയില്‍ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുള്‍പ്പെടെയുള്ള കൃത്രിമ നിറങ്ങള്‍ ചേർക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. 

Advertisements

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച 260 പാനിപൂരി സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 43 സാംപിളുകളില്‍ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാനിപൂരി തയാറാക്കുന്നതില്‍ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങള്‍ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കബാബുകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിനു വിവിധ പരാതികള്‍ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വൻ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിറങ്ങള്‍ ഭക്ഷണസാധനങ്ങളില്‍ ചേർക്കുന്നതായി കണ്ടെത്തിയത്.‌

അതേസമയം, ആശങ്കപടർത്തിയ വാർത്തയ്ക്കു പിന്നാലെ കേരളത്തിലും പാനിപൂരി വില്‍ക്കുന്ന കടകളില്‍ പരിശോധനവേണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യങ്ങള്‍ ഉയർന്നിട്ടുണ്ട്. കേരളത്തിലെ തട്ടുകടകളിലും, ബജി കടകളിലും കാര്യമായ പരിശോധന ഇല്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന മാസപ്പടിയും പാരിതോഷികങ്ങളുമാണ് പരിശോധന നടക്കാത്തതിന്‍റെ കാരണമെന്നും ശക്തമായ ആരോപണം.

Hot Topics

Related Articles