രണ്ടുവർഷത്തിനുശേഷം കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് വീണ്ടും പാപ്പാഞ്ഞി എത്തുന്നു: ഒരുങ്ങുന്നത് 60 അടി ഉയരമുള്ള പാപ്പാഞ്ഞി

എറണാകുളം: പുതുവത്സരാഘോഷത്തിനൊരുങ്ങി കൊച്ചി. ചരിത്രത്തിൽ ആദ്യമായി അറുപത് അടി ഉയരമുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമ്മിച്ചാണ് കൊച്ചിക്കാർ നവ വത്സരം പൊടിപ്പൊടിക്കാനൊരുങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.

Advertisements

ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കുകയാണ് സംഘാടകർ. അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാ‍‍‍‍‍ഞ്ഞി തന്നെയാവും ഇത്തവണയും. ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. വിദേശത്ത് നിന്ന് ഉൾപ്പെടെ നിരവധിയാളുകളാണ് പുതിവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിൽ എത്തുന്നത്.

Hot Topics

Related Articles