കോട്ടയം: ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ജോഷി ടീമിന്റെ സൂപ്പർ ഹിറ്റായ പാപ്പന്റെ വിജയം ആഘോഷിക്കാൻ സുരേഷ് ഗോപിയും പാപ്പൻ ടീമും കോട്ടയത്ത് എത്തുന്നു. ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകിട്ട് എട്ടരയ്ക്കാണ് സുരേഷ് ഗോപിയും പാപ്പൻ സംഘവും കോട്ടയത്ത് എത്തുന്നത്. ചിത്രത്തിന്റെ വൻ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കുന്നതിനു വേണ്ടിയാണ് സുരേഷ് ഗോപി പാപ്പൻ ടീമിനൊപ്പം കോട്ടയത്ത് എത്തുന്നത്. വൈകിട്ട് എട്ടരയ്ക്ക് ആനന്ദ് തീയറ്ററിൽ ഇദ്ദേഹം എത്തും. ആരാധകരെ ആവേശത്തിലാക്കാൻ പാപ്പനും ടീമും എത്തുമ്പോൾ തീയറ്റർ വീണ്ടും നിറഞ്ഞ് കവിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
Advertisements