സീഡ് ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ നീതി സ്റ്റോറിലേക്ക് നൽകുന്നു
Advertisements
ളാക്കാട്ടൂർ: പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് ളാക്കാട്ടൂർ എംജിഎം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുക, പ്ലാസ്റ്റിക്കിൽ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തിയാണ് പരിശീലനം നടന്നത്. അദ്ധ്യാപിക ഗീത ചന്ദ്രൻ കുട്ടികൾക്ക് പരിശീലനം നൽകി. നിർമ്മിച്ച പേപ്പർ ബാഗുകൾ സമീപ വ്യാപാര സ്ഥാപനങ്ങളിൽ നൽകി. പ്രധാനാദ്ധ്യാപിക സ്വപ്ന ബി നായർ, സീഡ് കോ ഓർഡിനേറ്റർ എം ജി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.