കോട്ടയം: പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിന്റെ അന്തിമ വിചാരണ ജനുവരി 17 ന്. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസിൽ അഡീഷണസ് സെഷൻസ് കോടതി നാല് ജില്ലാ ജഡ്ജി വി.ബി സുജയമ്മയാണ് കേസിൽ വിചാരണ നടപടികൾ നടക്കുന്നത്.
2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.