വൈക്കം : ചൈതന്യ ഹോംലിപ്രോഡക്ടസ് പുളിഞ്ചുവടും വൈക്കം ഡോട്ട് ഇൻ വാട്സാപ്പ് കൂട്ടായ്മയും ചേർന്ന് വൈക്കം തോട്ടുവക്കത്തു പ്രവർത്തിക്കുന്ന മാനസിക ആരോഗ്യ പരിപാലന കേന്ദ്രമായ അമലഭവനിൽ വെച്ച് പാലിയേറ്റിവ് കെയർ ദിനം ആചരിച്ചു. ചൈതന്യയുടെ ലാഭവിഹിതത്തിൽ നിന്നും വാങ്ങിയ കമ്പിളിപുതപ്പുകളും,കേക്ക്കളും ബ്രെഷ് പേസ്റ്റ് മൗത്തുവാഷ് എന്നിവയും വൈക്കം ഡോട്ട് ഇൻ വാട്സാപ്പ് കൂട്ടായ്മ ഉച്ചഭക്ഷണവും. മെഡിസിനും ഒരുമാസത്തേക്കുള്ള പലചരക്കു സാധനങ്ങളും നൽകി.വൈക്കം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉൽഘാടനകർമം നിർവഹിച്ചു.നഗരസഭ വൈസ് ചേർമാൻ പി ടി സുഭാഷ്, കൗൺസിലർ മാരായ ബിന്ദു ഷാജി, സിന്ധു സജീവൻ , ചൈതന്യ പ്രൊപ്രൈറ്റർ രാഖി ആർ , ഡോ.എൻ . എൻ സുധാകരൻ, ഡോ.റിഷിസുധാകരൻ,വൈക്കം ഡോട്ട് ഇൻ വാട്സാപ്പ് കൂട്ടായ്മ അഡ്മിൻ വിനോദ് കുമാർ,ഷിഹാബ് കെ സൈനു ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.22 അന്ദേവാസികളും 5 സിസ്റ്റേഴ്സും അടങ്ങുന്ന അമല ഭവന്റെ മേൽനോട്ടം വഹിക്കുന്നത് സിസ്റ്റർ പ്രഭാത് ആണ്. ഉദ്ഘടന കർമത്തിന് ശേഷം ഡോ.എൻ എൻ സുധാകരൻ മാനസിക പ്രശ്നങ്ങൾ നേരിടുന്ന അവിടുത്തെ അംഗങ്ങൾക്കായി നടത്തിയ കൗൺസിലിംഗ് ക്ലാസ്സും ശ്രദ്ധേയമായി. തുടർന്ന് അവിടത്തെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0029-1024x576.jpg)
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0030-1024x576.jpg)
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0033-1024x576.jpg)
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0031-1024x576.jpg)
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0028-1024x576.jpg)
![](https://jagratha.live/wp-content/uploads/2024/01/IMG-20240115-WA0032-1024x576.jpg)