പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു  യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു.

Advertisements

ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Hot Topics

Related Articles